ഉദുമ (www.evisionnews.co): ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയില്‍ 2.71 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റിമാണ്ടില്‍. കേസില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കളനാട് അരമങ്ങാനം സുനൈബ് വില്ലയില്‍ കെഎ മുഹമ്മദ് സുഹൈറി (32)നെയാണ് കോടതി റിമാന്റ്് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി സികെസുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്നു വ്യാജ സ്വര്‍ണാഭരണങ്ങളും ആഭരണങ്ങള്‍ ഉണ്ടാക്കുന്ന വിവിധ സാമഗ്രികളും പിടിച്ചെടുത്തു.
ബാങ്കില്‍ നിന്ന് മുഹമ്മദ് സുഹൈറും മറ്റ് 12 പേരും ചേര്‍ന്ന് പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36,000 രൂപ തട്ടിയെടുത്തുവെന്നാണ് ബാങ്ക് മാനേജര്‍ റിജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്നു തവണയായി മുക്കുപണ്ടം പണയം വെച്ച് 22 ലക്ഷം രൂപയെടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുഹൈറിന്റെ പരിചയപ്പെടുത്തലിലൂടെയാണ് ബാങ്കില്‍ മറ്റുള്ളവരും എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ സംഘം പണയ പണ്ടമായി നല്‍കിയത് തിരൂര്‍ പൊന്ന് എന്ന പേരിലുള്ള ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണെന്ന് ബാങ്ക് മാനേജര്‍ പൊലീസില്‍ മൊഴി നല്‍കി. മാലകളാണ് കൂടുതലും പണയം വെച്ചിട്ടുള്ളത്. മാലയുടെ കൊളുത്ത് മാത്രമാണ് സ്വര്‍ണം. കൊളുത്ത് മാത്രമാണ് സ്വര്‍ണമാണോ എന്ന് പരിശോധിക്കാറുള്ളത്. മറ്റുള്ള ഭാഗം പരിശോധന നടത്താത്തത് തട്ടിപ്പുകാര്‍ക്ക് സഹായമായി.
2020 ഓക്ടോബര്‍ 20 മുതല്‍ 2021 ജൂണ്‍ 30 വരെയാണ് ബാങ്കില്‍ ഈ രീതിയില്‍ തട്ടിപ്പ് നടന്നത്. മുഹമ്മദ് സുഹൈറിന് പുറമെ ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളായ ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം. അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
Post a Comment
0 Comments