കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ മൂന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ 27ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ വിലക്കുള്ളതിനാല്‍ ഓണ്‍ലൈനായാണ് പരിപാടി നടത്തുന്നത്.
ജൂലൈ 27ന് വൈകുന്നേരം 7മണിക്ക് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് സൂം ഐ.ഡി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ വാട്ട്‌സ് അപ്പ്ഗ്രൂപ്പില്‍ ലഭ്യമാകുമെന്നും ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.
Post a Comment
0 Comments