Type Here to Get Search Results !

Bottom Ad

ദക്ഷിണകന്നഡ ജില്ലയില്‍ ജൂലൈ 26ന് കോളജുകള്‍ തുറക്കും: വാക്‌സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്ക് പ്രവേശനാനുമതി


മംഗളൂരു (www.evisionnews.co): ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോളജുകളും സിനിമാശാലകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെ.വി ഉത്തരവിറക്കി. ജുലൈ 26 മുതല്‍ കോളജുകള്‍ തുറക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു മാത്രമേ കോളജുകളും സിനിമാശാലകളും തുറക്കാവൂവെന്നും സിനിമാഹാളുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരിക്കാനാണ് അനുമതിയെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കോളേജുകളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad