കേരളം (www.evisionnews.co): റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ കുട്ടികള്‍ക്കുള്ള ക്രീം ബിസ്‌കറ്റ് ഉണ്ടാകില്ല. 22 കോടി രൂപയുടെ അധികബാധ്യത വരുന്നതിനാലാണ് കിറ്റില്‍ നിന്ന് ക്രീം ബിസ്‌കറ്റ് ഒഴിവാക്കിയത്. കുട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് മേല്‍ത്തരം ക്രീം ബിസ്‌കറ്റ് നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആദ്യഘട്ടത്തില്‍ 20 മിഠായികള്‍ അടങ്ങിയ ചോക്ലേറ്റ് പൊതി നല്‍കാനായിരുന്നു ആലോചിച്ചത്. ഒരു പൊതിക്ക് 20 രൂപയാവുമെന്നതിനാല്‍ അത് ഒഴിവാക്കി ബിസ്‌കറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധികബാദ്ധ്യതയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടലില്‍ ആണ് അതും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആഗസ്റ്റ് ഒന്ന് മുതലാണ് കിറ്റ് വിതരണം ആരംഭിക്കുക. ആദ്യ ദിവസങ്ങളില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുടമകള്‍ക്കും തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുക.
Post a Comment
0 Comments