മംഗളൂരു (www.evisionnews.co): ബലൂണുകളില്‍ വായു നിറയ്ക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പരപ്പന അഗ്രഹാരയിലെ ദിനേശ് (19) ആണ് മരിച്ചത്. ജന്മദിനാഘോഷ പരിപാടികള്‍ക്കായി ബലൂണുകള്‍ ഒരുക്കുന്ന ജോലി ചെയ്യുന്നയാളായിരുന്നു ദിനേശ്. ഒരു അപാര്‍ട്‌മെന്റില്‍ ബലൂണുകള്‍ ഒരുക്കുന്നതിന് വേണ്ടി സഹായിക്കൊപ്പം എത്തിയതായിരുന്നു ദിനേശ്. 200 ബലൂണുകള്‍ക്ക് വീട്ടുകാര്‍ ഓര്‍ഡെര്‍ നല്‍കിയിരുന്നു. 100 ബലൂണുകള്‍ നേരത്തെ നല്‍കിയിരുന്നു. ബാക്കിയുള്ളവ നല്‍കുന്നതിന് വേണ്ടിയാണ് ഇവര്‍ എത്തിയത്. അപാര്‍ട്‌മെന്റിനടുത്തായി ഇവര്‍ സഞ്ചരിച്ച ബൈക് പാര്‍ക് ചെയ്തിരുന്നു. ഇതിനടുത്താണ് ബലൂണുകള്‍ക്ക് ഗ്യാസ് നിറച്ചുകൊണ്ടിരുന്നത്. അതിനിടെ സഹായി വെള്ളം എടുക്കുന്നതിനുവേണ്ടി അപാര്‍ട്‌മെന്റിനകത്ത് പോയ സമയത്ത് ദിനേശിന്റെ കയ്യിലുണ്ടായിരുന്ന ഗ്യാസ് സിലിന്‍ഡെര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഗ്യാസ് സിലിണ്ടര്‍ ദിനേശ് നിര്‍മിച്ചതെന്ന് സംശയിക്കുന്നു. ഇതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് നിഗമനം.
ബലൂണ്‍ നിറയ്ക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 19കാരന്‍ മരിച്ചു
20:53:00
0

Post a Comment
0 Comments