കാസര്‍കോട് (www.evisionnews.co): ഓണം ലക്ഷ്യമാക്കി കര്‍ണാടകയില്‍ നിന്ന് വ്യാപകമായി മദ്യം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനക്കിടെ റിട്‌സ് കാറില്‍ കടത്തുകയായിരുന്ന 1728 പാക്കറ്റ് മദ്യവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. സൂരംബയല്‍ ജികെ നഗര്‍ എടനാടിലെ സുബ്രഹ്മണ്യ (23), മൊഗ്രാല്‍ സൈനുദ്ദീന്‍ നഗറിലെ മുസാമില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
രാത്രി എട്ടരയോടെ അടുക്കത്ത്ബയലില്‍ വെച്ചാണ് മദ്യക്കടത്ത് പിടിച്ചത്. കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ വിഷ്ണുപ്രസാദ്, എഎസ്ഐ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍ സുജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സ്‌ക്വാഡും ഫ്‌ളെയിംഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
കാറും മദ്യവും കസ്റ്റഡിയിലെടുത്തു. 36 ബോക്‌സുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഓണം ലക്ഷ്യമാക്കി കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ കേരളത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്ന് പരിശോധന ശക്തമാക്കാനാണ് പോലീസ് തീരുമാനം.
Post a Comment
0 Comments