കാസര്‍കോട് (www.evisionnews.co): കളനാട് ഹദ്ദാദ് ജുമാ മസ്ജിദില്‍ 15 വര്‍ഷക്കാലം മസ്ജിദ് ഇമാമായും മഹല്ല് ഖത്തീബായും മദ്രാസ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ച പികെഎം അഹമദ് മൗലവിക്ക് യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഗംഭീര യാത്രയയപ്പ് നല്‍കി. കര്‍മ്മരംഗത്ത് സവിശേഷമായ അധ്യായം തീര്‍ത്ത നാട്ടുകാരുടെ പ്രിയപ്പെട്ട ഉസ്താദിന് വികാര നിര്‍ഭരമായ ചടങ്ങില്‍ ഉപഹാരങ്ങളും ഷാള്‍ അണിയിച്ചും സ്‌നേഹപഹാരം നല്‍കിയും ആദരിച്ചു.
കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കാദര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി കോഴിത്തിടില്‍ അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. യുഎഇ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് സ്വഗതം പറഞ്ഞു. ഇയാനത്തുല്‍ ഇസ്ലാം മദ്രാസ സ്വദര്‍ മുഹല്ലിം അല്‍ ഹാഫിള് ഖലീല്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കളനാട് യുഎഇ കമ്മിറ്റി പ്രതേകം തയാറാക്കി നല്‍കിയ മെമെന്റോ യുഎഇ കമ്മിറ്റി പ്രസിഡന്റ് കെപി അബ്ബാസ് കൈമാറിയും കളനാട് യുഎഇ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേഷ്ടാക്കളായ മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, മിലിട്ടറി അഹ്മദ് കുഞ്ഞി എന്നിവര്‍ ഷാളണിയിച്ചും യുഎഇ കമ്മിറ്റി ട്രഷറര്‍ റഹീം തോട്ടം സ്‌നേഹപഹാരം നല്‍കിയും ആദരിച്ചു.
ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി. കളനാട് ഹദ്ദാദ് ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് ഫൈസി, സി.ബി അബ്ദു റഹ്മാന്‍ ഹാജി, സി.ബി ശരീഫ് തായല്‍ ഹബീബ് ബസ്റ്റാന്റ്, ദേളി ഇബ്രാഹിം, ശരീഫ് സിബി, എ.കെ സുലൈമാന്‍, കെഎം അബ്ദുല്‍ ഖാദര്‍, മുജീബ് അയ്യങ്കോല്‍ സംസാരിച്ചു. യാത്രയപ്പ് ചടങ്ങില്‍ ഹൈദ്രോസ് ജമാഅത്തിന്റെയും യുഎഇ കമ്മിറ്റിയുടെയും ഹദ്ദാദ് ജുമാമസ്ജിദ് കമ്മിറ്റിയുടെയും നേതാക്കളും ഭാരവാഹികളും മറ്റും പങ്കെടുത്തു.
Post a Comment
0 Comments