കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ 14ന് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെആര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി, ജില്ലയിലെ മുഴുവന്‍ താലൂക്ക് ആസ്പത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള എല്ലാ ബുധനാഴ്ചകളിലും ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍ ആവശ്യമുള്ള ഗര്‍ഭിണികള്‍ ആവശ്യമായ വിവരങ്ങള്‍ രീംശി.ഴീ്.ശി എന്ന പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കുകയും ചെയ്യണം. വാക്‌സിനേഷന്‍ കേന്ദ്രം, വാക്‌സിനേഷന്‍ സമയം എന്നിവ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ അറിയിക്കും. പ്രസവത്തോട് അടുത്തുനില്‍ക്കുന്ന ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078026, 9061076590.
Post a Comment
0 Comments