കാസര്‍കോട് (www.evisionnews.co): കെ. സുരേന്ദ്രനടക്കം നാല് ബിജെപി നേതാക്കളുടെയും കാഞ്ഞങ്ങാട്ടെ വക്കീലടക്കം നാല് ഇടതു നേതാക്കളുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചെലവഴിച്ച കോടികളുടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്ന് യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാര്‍.
തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ് തന്നെ ബി.ജെ.പി നേതാക്കള്‍ മുസ്ലിം കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുകയും ഇത്തരത്തില്‍ മുസ്ലിം വോ ട്ടുകള്‍ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാന്നു തന്ത്രങ്ങള്‍ കെ. സുരേന്ദ്രനും ബി.ജെ.പി നേതാക്കളും ആവിഷ്‌കരിച്ചിരുന്നു. ഇതിനായി ബി.ജെ.പി നിയോഗിച്ചത് ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള കുമ്പളയിലെ ഉന്നതനായ സി.പി.എം നേതാവ്, അഞ്ച് വര്‍ഷം മുമ്പ് ലീഗ് വിട്ട് സി.പിഎമ്മില്‍ ചേക്കേറിയ നേതാവ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.ഡി.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നയാളും ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കാഞ്ഞങ്ങാട്ടെ വക്കീലുമാണ് തന്ത്രങ്ങള്‍ മെനഞ്ഞതെന്നും യൂസഫ് ഉളുവാര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
മഞ്ചേശ്വരത്ത് ദുര്‍ബലനായ സി.പി.എം നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ബിജെപി തന്നെയാണ്. മുസ്ലിം കേന്ദ്രങ്ങളില്‍ മാത്രം പ്രചരണം നടത്തി മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനും ശ്രമം നടത്തി. ഈ സംഘത്തിന് ദൈനംദിന ചെലവിനൊപ്പം ലക്ഷങ്ങള്‍ ലഭിച്ചിട്ടുണ്ടത്രേ. മഞ്ചേശ്വരത്ത് താമര വിരിഞ്ഞാല്‍ കോടികളുടെ സാമ്പത്തിക വാഗ്ദാനത്തോടൊപ്പം എയര്‍പ്പോര്‍ട്ടില്‍ കള്ളക്കടത്തിനുള്ള സൗകര്യ വാഗ്ദാനവുമുണ്ടായിരുന്നതായും ഇപ്പോള്‍ പറഞ്ഞ് കേള്‍ക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വന്‍തോതില്‍ കള്ളപ്പണം ചെലവഴിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി പിന്നീട് പിന്‍വലിച്ച കെ സുന്ദരന്റെ വെളിപ്പെടുത്തല്‍. പത്രിക പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നാണ് സുന്ദരന്‍ ഒരു സ്വകാര്യ ചാനലിന് മുന്‍പാകെ വെളിപ്പെടുത്തിയത്. മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാര്‍ ഷെട്ടി ,മണികണ്ഡ റൈയുടെയും വിജയ് റൈ എന്നിവരുടെ ടെലഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ മഞ്ചേശ്വരത്ത് ബി.ജെ.പി ചിലവഴിച്ച കുഴല്‍പ്പണ- കള്ളപ്പണത്തിന്റെ കൂടുതല്‍ വ്യക്തത വരുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
Post a Comment
0 Comments