ബദിയടുക്ക (www.evisionnews.co): കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ച വാമന നായിക്കിന്റെ മൃതദേഹം പുത്തിഗെ ദേരടുക്കയിലെ കുടുംബവളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് മരിച്ച ഇരുന്നൂറിലധികം പേരുടെ അന്ത്യകര്‍മങ്ങളാണ് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. ബദിയടുക്ക വൈറ്റ് ഗാര്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത്തെ സംസ്‌കാര ചടങ്ങാണിത്.
യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ് മാജിക്ക്, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഹൈദര്‍ കുടുപ്പംകുഴി, വൈറ്റ് ഗാര്‍ഡ് പഞ്ചായത്ത് ക്യാപ്റ്റന്‍ അഹമ്മദലി പാടലടുക്ക, ഷരീഫ് പാടലടുക്ക, കുഞ്ഞഹമ്മദ് പാടലടുക്ക എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പുത്തിഗെ പഞ്ചായത്തംഗം അസിഫലി കന്തലത്തിനെ കുടുംബാംഗങ്ങള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളെത്തിയത്.
Post a Comment
0 Comments