കാസര്‍കോട് (www.evisionnews.co): ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെട്ട കശ്മീരിനെ തകര്‍ത്തവരുടെ ഇപ്പോഴത്തെ ഉന്നം ലക്ഷദ്വീപാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കശ്മീരിനെ തകര്‍ത്ത മോദി- അമിദ്്ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരിച്ചപ്പോള്‍ അവിടെ മന്ത്രിയായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേലിനെയാണ് ലക്ഷദ്വീപില്‍ കെട്ടിയിറക്കിയിരിക്കുന്നത്. ലക്ഷദ്വീപിനെ മതേതര തനിയമയോടെ സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ശബ്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പിഎസ് ഇബ്റാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഇപി ഹംസത്തു സഅദി, മജീദ് ദാരിമി പയ്യക്കി, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് ചെര്‍ക്കള, കജെ മുഹമ്മദ് ഫൈസി, റൗഫ് ബായിക്കര, ബഷീര്‍ പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, റിയാസ് മൊഗ്രാല്‍, ഫോറിന്‍ മുഹമ്മദ് ആലൂര്‍, അബൂബക്കര്‍ മൗലവി മഞ്ചേശ്വരം, മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments