കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് നടന്ന വന്‍ മരംകൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 24ന് 11മണി മുതല്‍ ഒരു മണി വരെ പ്രതിഷേധ ധര്‍ണ നടത്തും. സിപിഎമ്മും സിപിഐയും വനം മാഫിയയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ്. കേരളം കണ്ട സമീപകാലത്തെ ഏറ്റവും വലിയ കൊള്ളക്ക് നേതൃത്വം നല്‍കിയത്. കോവിഡ്് പ്രോട്ടോകോള്‍ പാലിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ സമരം വിജയിപ്പിക്കണമെന്ന് ചെയര്‍മാന്‍ സിടി അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും അഭ്യര്‍ത്ഥിച്ചു.
വനംകൊള്ള: അന്വേഷണം ആവശ്യപ്പെട്ട് 24ന് യുഡിഎഫ് പ്രക്ഷോഭം
21:15:00
0
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് നടന്ന വന്‍ മരംകൊള്ളയെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 24ന് 11മണി മുതല്‍ ഒരു മണി വരെ പ്രതിഷേധ ധര്‍ണ നടത്തും. സിപിഎമ്മും സിപിഐയും വനം മാഫിയയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ്. കേരളം കണ്ട സമീപകാലത്തെ ഏറ്റവും വലിയ കൊള്ളക്ക് നേതൃത്വം നല്‍കിയത്. കോവിഡ്് പ്രോട്ടോകോള്‍ പാലിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ സമരം വിജയിപ്പിക്കണമെന്ന് ചെയര്‍മാന്‍ സിടി അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments