Type Here to Get Search Results !

Bottom Ad

വനംകൊള്ള ജുഡീഷ്യല്‍ അന്വേഷണം വേണം: ബദിയടുക്ക വില്ലേജോഫീസിന് മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി


ബദിയടുക്ക (www.evisionnews.co): സംസ്ഥാനത്ത് വ്യാപകമായി നടന്ന വന്‍ മരം കൊള്ളയെ കുറിച്ച് ഹൈകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി സോമശേഖര ഉദ്ഘാടനം ചെയ്തു. സിഎ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, നാരായണ നീര്‍ച്ചാല്‍, ബദ്രുദ്ധീന്‍ താസിം, ചന്ദ്രഹാസ റൈ, അന്‍വര്‍ ഓസോണ്‍, ജഗന്നാഥ റൈ, കരുണാകരന്‍, ബി. ശാന്തി, അബ്ബാസ് എം, ഹമീദ് പള്ളത്തടുക്ക, എഎസ് അഹമ്മദ്, അബ്ദുല്ല ചാലക്കര, ഖാദര്‍ മാന്യ, ശ്യാംപ്രസാദ് മാന്യ, ചന്ദ്രഹാസ മാസ്റ്റര്‍, റഫീക്ക് കേളോട്ട്, ഷരീഫ് പാടലടുക്ക, രവി നീര്‍ച്ചാല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad