ദേശീയം (www.evisionnews.co):പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചതിന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ വിലക്കി. അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചതായി മന്ത്രി അറിയിച്ചു. ''യു.എസ്.എയുടെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു മണിക്കൂറോളം എന്റെ അക്കൗണ്ടിലേക്ക് പ്രവേശനം ട്വിറ്റര്‍ നിഷേധിച്ചു, തുടര്‍ന്ന് അവര്‍ എന്നെ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു,'' രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
''ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ് 2021 ന്റെ ചട്ടം 4 (8) ലംഘിച്ചതിനാലാണ് ട്വിറ്ററിന്റെ നടപടി, എന്നാല്‍ എനിക്ക് എന്റെ സ്വന്തം അക്കൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്നതിനുമുമ്പ് എനിക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നതില്‍ അവര്‍ പരാജയപ്പെട്ടു,'' കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
പകര്‍പ്പവകാശ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ഉള്ളടക്കം ഓണ്‍ലൈനായി ഉപയോഗിക്കുന്നതിനെതിരെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമം (ഡിഎംസിഎ) പ്രയോഗിക്കാന്‍ കഴിയും. അതേസമയം കേന്ദ്ര മന്ത്രിയുടെ ഏത് പോസ്റ്റിനെതിരെയാണ് പകര്‍പ്പവകാശ നിയമം ഉപയോഗിക്കപ്പെട്ടത് എന്ന് വ്യക്തമല്ല.
Post a Comment
0 Comments