കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ രോഗനിരക്ക് കുറയുന്നു. മൂന്നുദിവസമായി 15ല്‍ താഴെയാണ് പോസിറ്റീവിറ്റി നിരക്ക്. ഇന്നലെ 10.3ശതമാനമാണ് ടിപിആര്‍. മൂന്നു പഞ്ചായത്തുകളില്‍ കാവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പൂജ്യം. വലിയപറമ്പ്, വോര്‍ക്കാടി, എന്‍മകജെ എന്നി പഞ്ചായത്തുകളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് പോലും േേകാവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ടിപിആറില്‍ ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്തത് മീഞ്ച (50 ശതമാനം), ഉദുമ (30) എന്നിവിടങ്ങളിലാണ്. നിലവില്‍ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മധൂരിലും ബദിയടുക്കയിലും ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ കണക്കില്‍ കാസര്‍കോട് നഗരസഭ ഉള്‍പ്പടെ 16 തദ്ദേശ സ്ഥാപനങ്ങള്‍ ടിപിആര്‍ എട്ടിന് തഴെയാണ്.
ജില്ലയില്‍ 416 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3549 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 79000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 74815 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. വീടുകളില്‍ 20367 പേരും സ്ഥാപനങ്ങളില്‍ 712 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21079 പേരാണ്. പുതിയതായി 843 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3423 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1250 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
കാറ്റഗറി അടിസ്ഥാനമാക്കി
ബോധവത്കരണം ശക്തമാക്കും
കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം കാറ്റഗറികളായി തിരിച്ചതിനെ അടിസ്ഥാനമാക്കി ബോധവത്കരണം ശക്തമാക്കാന്‍ ഐഇസി ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം. കാറ്റഗറി ഡി-ചുവപ്പ്, കാറ്റഗറി സി-മഞ്ഞ, കാറ്റഗറി ബി-ഇളം പച്ച, കാറ്റഗറി എ-പച്ച എന്നിങ്ങനെ നിറങ്ങളില്‍ രേഖപ്പെടുത്തും. സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഏതൊക്കെ തദ്ദേശ സ്ഥാപന പരിധികളിലാണ് നിയന്ത്രണങ്ങളെന്ന് വ്യക്തമാക്കുംവിധം നിറങ്ങളില്‍ രേഖപ്പെടുത്തി പ്രചരിപ്പിക്കും.
ജില്ലയിലെ പട്ടിക ജാതി, പട്ടികവര്‍ഗ കോളനികളില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ മേഖലകളില്‍ ബോധവത്കരണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കും. വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം, കോവിഡ് മാനദണ്ഡങ്ങള്‍ എന്നിവയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കാനായി പ്രത്യേക പരിപാടികളും നടപ്പിലാക്കും. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല. വിവാഹം, മരണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ആളുകളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും. മാഷ് പദ്ധതിയിലെ അധ്യാപകര്‍ ഇത് നിരീക്ഷിക്കും.
Post a Comment
0 Comments