കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊലീസ് കര്‍ശന പരിശോധന നടത്തും.അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കുകയുള്ളു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ടിപിആര്‍ 12 ല്‍ എത്തിയിരുന്നു.
സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവശ്യസര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. ലോക്ക്ഡൗണ്‍ ചട്ടലംഘനത്തിനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ മാത്രം 2000പേര്‍ അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങള്‍ പിടിച്ചെടുത്തു.
സമ്പൂര്‍ണ ലോക്ക്ഡൗണിലും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. നിലവില്‍ ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോ?ഗ്യവിദ?ഗ്ദ്ധരുടെ നിലപാട്.
Post a Comment
0 Comments