ചെന്നൈ (www.evisionnews.co): തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി എല്ലാ ക്ഷേത്രങ്ങളിലും പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു.
സ്ത്രീകള്‍ പുരോഹിതരായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് പരിശീലനം നല്‍കും, അവരെ പുരോഹിതന്മാരായി നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
തമിഴ്‌നാട്ടില്‍ എല്ലാ ജാതിയിലുമുള്ള വ്യക്തികളെയും ക്ഷേത്ര പുരോഹിതരായി കൊണ്ടുവരാനുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ തമിഴ് ഭാഷയില്‍ അര്‍ച്ചന അര്‍പ്പിക്കാനുള്ള സൗകര്യം വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Post a Comment
0 Comments