കാസര്‍കോട് (www.evisionnews.co): കോവിഡ് രണ്ടാം തരംഗം കാരണം കേരളത്തിലെ ആരാധനാലയങ്ങളില്‍ രണ്ട് മാസത്തോളമായി പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടഞ്ഞുകിടക്കുകയാണ്.കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി തന്നെ കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി കേരളത്തില്‍ ഒഴിഞ്ഞിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കെ വിശ്വാസികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്് അവരവരുടെ പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാനുള്ള അനുമതി നല്‍കണ മെന്ന് ഓണ്‍ലൈനില്‍ ചേര്‍ന്ന എസ്.വൈ.എസ്. കാസര്‍കോട് ജില്ലാ ഭാരവാഹികളുടെ യോഗം കേരള സര്‍ക്കാറിനോട് പ്രമേയത്തില്‍ കൂടി ആവശ്യപ്പെട്ടു.
പ്രത്യേകിച്ച് ഓരോ നാട്ടിലും ആരാധനാലയങ്ങള്‍ ഉണ്ടായിരിക്കെ അവിടെത്തെ പരസ്പരം അറിയാവുന്ന ജനങ്ങള്‍ ശാരീരിക ശുദ്ധിയോട് കൂടി പ്രവേശിക്കുകയും വീണ്ടും അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ് മസ്ജിദുകളില്‍ ആരാധ നിര്‍വ്വഹിക്കുന്നതെന്നും അതിനാല്‍ പ്രവേശനാനുമതി ചോദിച്ച് കൊണ്ട് സമസ്ത പ്രസിഡണ്ട് സയ്യുദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്ത് കോയ തങ്ങളും ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ഫ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാരും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേതനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധമായി മുഖ്യമന്ത്രി, ജില്ലയുടെ ചുമതലുള്ള മന്ത്രി, പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവര്‍ക്ക് ഇമെയില്‍ അയക്കാനും തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല കോഡിനേറ്റര്‍ സി.കെ.കെ.മാണിയൂര്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. മുബാറക്ക് ഹസൈനാര്‍ ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, റഷിദ് ബെളിഞ്ചം, ഇ.പി. ഹംസത്തു സഅദി, അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍, മജീദ് ദാരിമി പയ്യക്കി,ഹാശിം ദാരിമി ദേലംപാടി,മൊയ്തീന്‍ കുഞ്ഞി മൗലവി കുന്നുംകൈ, ലത്തീഫ് മൗലവി മാവിലാടം, ലത്തീഫ് മൗലവി ചെര്‍ക്കള സംബന്ധിച്ചു.
Post a Comment
0 Comments