കാസര്‍കോട് (www.evisionnews.co): ബേക്കലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ നാലുപേര്‍ക്ക് കുത്തേറ്റു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലെ അരവത്താണ് സംഭവം. പ്രതീഷ്, മണിക്കുട്ടന്‍, മഹേഷ്, മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ടാണ് അരവത്തെ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൈയേറ്റമുണ്ടായത്. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കശാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഹേഷ്, മണിക്കുട്ടന്‍ എന്നിവരെ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment
0 Comments