കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി പുഴയുടെ തീരങ്ങളിലെ മണലൂറ്റല്‍ വീടുകള്‍ക്കും പാലങ്ങള്‍ക്കും ഭീഷണിയാവുന്നതായി കാസര്‍കോട് മുന്‍ നഗരസഭ ചെയര്‍മാന്‍ എസ്‌ജെ പ്രസാദ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തു. ചെങ്കള പാണലം, കാസര്‍കോട് തുരുത്തി, മുളിയാര്‍, ആലൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് മണല്‍ സംഭരിച്ച് രാത്രിയില്‍ ടിപ്പറുകളില്‍ കടത്തുകയാണ്. പെരുമ്പളക്കടവ്, ചന്ദ്രഗിരി പാലങ്ങള്‍ക്കും തളങ്കര കടവത്തെ റെയില്‍പാലത്തിനും മണലൂറ്റല്‍ ഭീഷണിയാകുന്നു. കരയിടിച്ചിലിനും തുരുത്തി ദ്വീപിനും വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കാസര്‍കോട്, വിദ്യാനഗര്‍, ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മണലെടുക്കുന്നത്. കടവില്ലാത്ത തീരങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണലൂറ്റുന്നത്. വ്യാപകമായ മണലൂറ്റല്‍ കാരണം പുഴയും പുരയിടവും ഇടിഞ്ഞുപോകുന്നതുമൂലം പരിസരവാസികള്‍ ആശങ്കയിലാണെന്നും എസ്‌ജെ പ്രസാദ് പറഞ്ഞു.
ചന്ദ്രഗിരി പുഴയിലെ മണലൂറ്റല്‍ വീടുകള്‍ക്കും പാലങ്ങള്‍ക്കും ഭീഷണി: മുന്‍ നഗരസഭ ചെയര്‍മാന്‍ എസ്‌ജെ പ്രസാദിന്റെ പരാതിയില്‍ കേസെടുത്തു
18:17:00
0
കാസര്‍കോട് (www.evisionnews.co): ചന്ദ്രഗിരി പുഴയുടെ തീരങ്ങളിലെ മണലൂറ്റല്‍ വീടുകള്‍ക്കും പാലങ്ങള്‍ക്കും ഭീഷണിയാവുന്നതായി കാസര്‍കോട് മുന്‍ നഗരസഭ ചെയര്‍മാന്‍ എസ്‌ജെ പ്രസാദ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തു. ചെങ്കള പാണലം, കാസര്‍കോട് തുരുത്തി, മുളിയാര്‍, ആലൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് മണല്‍ സംഭരിച്ച് രാത്രിയില്‍ ടിപ്പറുകളില്‍ കടത്തുകയാണ്. പെരുമ്പളക്കടവ്, ചന്ദ്രഗിരി പാലങ്ങള്‍ക്കും തളങ്കര കടവത്തെ റെയില്‍പാലത്തിനും മണലൂറ്റല്‍ ഭീഷണിയാകുന്നു. കരയിടിച്ചിലിനും തുരുത്തി ദ്വീപിനും വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കാസര്‍കോട്, വിദ്യാനഗര്‍, ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മണലെടുക്കുന്നത്. കടവില്ലാത്ത തീരങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണലൂറ്റുന്നത്. വ്യാപകമായ മണലൂറ്റല്‍ കാരണം പുഴയും പുരയിടവും ഇടിഞ്ഞുപോകുന്നതുമൂലം പരിസരവാസികള്‍ ആശങ്കയിലാണെന്നും എസ്‌ജെ പ്രസാദ് പറഞ്ഞു.
Post a Comment
0 Comments