Type Here to Get Search Results !

Bottom Ad

സമസ്ത സ്ഥാപകദിനം: വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷം


കാസര്‍കോട് (www.evisionnews.co): സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ 95-ാം വാര്‍ഷികത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ പരിപാടികളോടെ സ്ഥാപനക ദിനം ആചരിച്ചു. കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയില്‍ ജമാഅത് പ്രസിഡണ്ട് കുന്നില്‍ അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തല്‍, ഖബര്‍ സിയാറത്ത്, ഓണ്‍ലൈന്‍ ചിത്രരചന മത്സരം എന്നിവ സംഘടിപിച്ചു. മുഅസിന്‍ ഉസ്മാന്‍ ഫൈസി പട്ടാമ്പി ഖബര്‍ സിയാറതിന് നേതൃത്വം നല്‍കി. സ്വദര്‍ മുഅല്ലിം ഹാഫിള് ഇബ്രാഹിം ഖലീല്‍ ദാരിമി, ജമാഅത്ത് ജനറല്‍ സെക്രട്ടറി കോയിത്തിടില്‍ അബ്ദുല്ല ഹാജി, ട്രഷറര്‍ ശരീഫ് അച്ചു കളനാട്, യുഎഇ കമ്മിറ്റി പ്രസിഡണ്ട് കെപി അബ്ബാസ്, ട്രഷറര്‍ റഹിം തോട്ടം, പിടിഎ പ്രസിഡണ്ട് ഉമ്പു ഹാജി തായല്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ശരീഫ് സിബി, ടികെ അബ്ദുറഹ്മാന്‍, സ്റ്റാഫ് സെക്രട്ടറി റഊഫ് ബായിക്കര, ഇല്യാസ് സഅദി, സയീദ് അഷ്‌റഫി, ബഷീര്‍ ദാരിമി, ജംഷീദ് ഫൈസി കളനാട് സംബന്ധിച്ചു.


പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ ജമാഅത്ത് പ്രസിണ്ടന്റ് മുനീര്‍ പി ചെര്‍ക്കള പതാക ഉയര്‍ത്തി. സ്വദര്‍ മുഅല്ലിം അഹമദ് റഷീഖ് ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പരിധിയിലെ പ്രമുഖ വ്യക്തികള്‍ക്കുള്ള സ്‌നേഹാദരവ്, അനുസ്മരണ പ്രാര്‍ത്ഥന സംഗമം, ഐക്യദാര്‍ഢ്യ സംഗമം, പതാക നിര്‍മാണ മത്സരം തുടങ്ങിയ വിവിധ പരിപാടികള്‍ സുകൃത സരണി 95-ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. മദ്രസ മാനേജ്‌മെന്റ് സെക്രട്ടറി അബൂ സ്വാലിഹ് കുമ്പക്കോട് സ്വാഗതം പറഞ്ഞു. ഹമീദ് പൊടിപ്പള്ളം,ഷാഫി ഹാജി,ലത്തീഫ് ബേനൂര്‍,സി.എച്ച് മുഹമ്മദ് മൗലവി, ഉനൈസ് അസ്ഹരി, ഹക്കീം ഹുദവി, എസ്.കെ.എസ്.ബി.വി ഭാരവാഹികളായ ഉമര്‍ ഖയ്യൂം, ഷാമില്‍, അര്‍ഷാദ്, അസ്ഹ, ഹഫീസ്, സലീല്‍, സഹല്‍, ആബിദ്, ഷാനിദ്,അഫ്‌സല്‍, മിര്‍സാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad