Type Here to Get Search Results !

Bottom Ad

ചെര്‍ക്കള- ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാത നവീകരണം: റീബില്‍ഡ് കേരളയില്‍ 100 കോടി അനുവദിച്ചു

Uploading: 117150 of 117150 bytes uploaded.

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതകളിലൊന്നായ ചെര്‍ക്കള - ജാല്‍സൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെര്‍ക്കള- ജാല്‍സൂര്‍ റോഡ് ഉള്‍പ്പെടുത്തിയത്. കെ.എസ്.ടി.പി 2012ല്‍ നിര്‍മ്മിച്ച ഈ റോഡ് കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. പ്രവൃത്തി എടുത്ത കരാറുകാരന്‍ ഏഴ് വര്‍ഷത്തോളം റോഡ് പൂര്‍ണമായും സംരക്ഷിക്കേണ്ടതിന്റെ ചുമതല ഏറ്റെടുക്കുന്ന ഒ.പി.ബി.ആര്‍.സി (ഔട്ട് പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്റ്റ്) വ്യവസ്ഥ പ്രകാരം പ്രവൃത്തി ഉടന്‍ ടെന്‍ഡര്‍ ചെയ്യുമെന്നും എം.എല്‍.എ അറിയിച്ചു.

ജില്ലയില്‍ മെക്കാഡാം ടാറിങ് (ബിഎം ആന്‍ഡ് ബി.സി) ചെയ്ത ആദ്യ റോഡാണ് ചെര്‍ക്കള -ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത. ദേശീയപാത 66ല്‍ ചെര്‍ക്കള ജംങ്ഷനില്‍ നിന്നാരംഭിച്ച് കര്‍ണാടകയിലെ ജാല്‍സൂര്‍ വരെയുള്ള 39.138 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് പ്രവൃത്തി 2012ല്‍ കെ.എസ്.ടി.പിയാണ്

നടത്തിയത്. 2015-ല്‍ ഉപരിതലം പൂര്‍ണമായി പുതുക്കേണ്ട റോഡില്‍ കുഴികള്‍ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികള്‍ ചെയ്തതല്ലാതെ പ്രധാന പ്രവൃത്തികള്‍ ചെയ്തിട്ടില്ല. വളവുകളും, തിരിവുകളും മൂലം റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവങ്ങളാണെന്ന് എം.എല്‍.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിലവില്‍ 5.50 മീറ്റര്‍ വീതിയിലാണ് ടാറിങ്ങുള്ളത്. ഗതാഗത തിരക്കേറിയ റോഡില്‍ അപകടം കൂടാന്‍ ഇതും കാരണമാണെന്നും 10 മുതല്‍ 12 മീറ്റര്‍ വരെ സ്ഥല ലഭ്യതയുള്ള റോഡ് ഭൂമി ഏറ്റെടുക്കാതെ അഭിവൃദ്ധിപ്പെടുത്താന്‍ സാധിക്കുമെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ നടപടിയായത്.

Post a Comment

0 Comments

Top Post Ad

Below Post Ad