കേരളം (www.evisionnews.co): പിജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിന്റെ പേരും ജയരാജന്റെ ചിത്രവും മാറ്റി. പുതിയ പേര് റെഡ് ആര്‍മി എന്നാണ്. പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് പി ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാള്‍ ചുറ്റിക നക്ഷത്രമാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. 2019 മെയ് 10നാണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോര്‍ പിജെ എന്ന പേരിലായിരുന്നു ജയരാജന്‍ ആരാധകര്‍ ഫെയ്സ്ബുക്ക് പേജുണ്ടാക്കിയത്.
പി ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്‍ ചന്ദ്രന്‍, എ എന്‍ ഷംസിര്‍, ടി ഐ മധുസൂദനന്‍ എന്നിവരടങ്ങുന്ന കമ്മീഷന്‍ ആരോപണങ്ങള്‍ അന്വേഷിച്ചു. ജയരാജനെ വ്യക്തിപരമായി പ്രശംസിക്കുന്ന ഗാനങ്ങള്‍, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍, പി ജെ ആര്‍മി ഫെയ്സ്ബുക്ക് പേജ് എന്നിവ വിമര്‍ശിക്കപ്പെട്ടു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പി ജെ ആര്‍മി പേര് മാറ്റിയത്.
ജയരാജന്‍ തന്നെ പിജെ ആര്‍മിയെ പരസ്യമായി നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ എന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ തന്നെ പറഞ്ഞിരുന്നു.
Post a Comment
0 Comments