ബോവിക്കാനം (www.evisionnews.co): കോവിഡ് പോസിറ്റീവായി മരണപ്പെടുന്നവരുടെ മരണാന്തര ചടങ്ങ് നടത്തുന്ന യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിനുള്ള അല്‍ഐന്‍ കെഎംഎംസി കാസര്‍കോട് ജില്ലാ കമ്മിറ്റി വിവിധ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പിപിഇ ക്വിറ്റ് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ശാഫി മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ക്ക് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം.കെ അബ്ദുള്‍ റഹിമാന്‍ ഹാജി, ബി.എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചെപ്പ്, അഡ്വ. ജുനൈദ്, മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, ഷഫീഖ് മൈക്കുഴി, ബി.എം ഷംസീര്‍, എം.എ അഷ്‌റഫ്, നസീര്‍ മൂലട്ക്കം, അസീസ് സംബന്ധിച്ചു.
Post a Comment
0 Comments