കേരളം (www.evisionnews.co): സംസ്ഥാന പോലീസ് മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് അനില്‍കാന്ത്. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലന്‍സ് ഡയറക്ടര്‍ കെ സുദേഷ് കുമാര്‍, അഗ്നിസുരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരും യുപിഎസ്.സിയുടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു.
ആദ്യമായാണ് കേരളം ഈ സ്ഥാനത്തേക്ക് യുപിഎസ്സി ചുരുക്കപട്ടികയില്‍ നിന്ന് നിയമനം നടത്തുന്നത്. 12 പേരുടെ ലിസ്റ്റാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഇതില്‍നിന്നാണ് മൂന്നംഗ പാനല്‍ തയാറാക്കിയത്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കല്‍പറ്റ എഎസ്പിയായാണ് പോലീസില്‍ സേവനം തുടങ്ങിയത്.
Post a Comment
0 Comments