കാസര്‍കോട് (www.evisionnews.co): നിര്‍മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ കോണ്‍ക്രീറ്റ് ജോലി ചെയ്യവേ കൊല്ലമ്പാടി സ്വദേശി കുഴഞ്ഞുവീണുമരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി അറഫ റോഡിലെ എ.കെ അബ്ദുല്ല (48)യാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അബ്ദുല്ല ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കൊല്ലമ്പാടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്വന്തം വീടിന്റെ ജോലികള്‍ ചെയ്തുവരികയായിരുന്നു.
ഇന്നലെ വൈകിട്ട് കോണ്‍ക്രീറ്റ് ജോലി ചെയ്യവേയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മയ്യത്ത് രാത്രിയോടെ കൊല്ലമ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മുഹമ്മദ് കുഞ്ഞി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ബിലാല്‍, ബിഷ്റു. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ഷംസുദ്ദീന്‍, ഫാത്തിമ, ഹസീന, ഖദീജ, ആരിഫ.
Post a Comment
0 Comments