കാസര്‍കോട് (www.evisionnews.co): യുഎഇ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനും ഷാര്‍ജ കെഎംസിസി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റുമായ ചെമ്മനാട്ടെ ഖാദര്‍ കുന്നില്‍ (59) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിലവില്‍ ചെമ്മനാട് സിഎച്ച് സെന്റര്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റാണ്. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി, ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ചെമ്മനാട് പരവനടുക്കം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഖാദര്‍ പിന്നീട് പ്രവാസത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ കെഎംസിസിയില്‍ ഷാര്‍ജ ആസ്ഥാനമായി സംസ്ഥാന ജില്ലാ മണ്ഡലം കമ്മിറ്റികളിലും ഷാര്‍ജ ഇന്ത്യന്‍ അസോ ഷിയേഷന്‍ അടക്കമുള്ള സംഘടനകളിലും സജീവ സാന്നിധ്യമായി.
Post a Comment
0 Comments