കേരളം (www.evisionnews.co): സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്യുകയും നഗ്‌ന ഫോട്ടോ എടുത്തു എന്നുമാണ് മയൂഖ ജോണി വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
ഇതുസംബന്ധിച്ച് എസ്.പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടായത്. വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈനും കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു. ജോസഫൈന്‍ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ ഇടപെട്ടു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞു.
2016 ജൂലൈയിലാണ് സംഭവം നടന്നത്. ആദ്യം പരാതി നല്‍കാന്‍ മടിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പെണ്‍കുട്ടി അടുത്ത സുഹൃത്തായ മയൂഖയോട് വിവരം പറഞ്ഞു. മറ്റാരുമായും ഇക്കാര്യം പറയാനുള്ള സാഹചര്യം പെണ്‍കുട്ടിക്ക് ഇല്ലായിരുന്നു. അന്ന് പെണ്‍കുട്ടി അവിവാഹിത ആയിരുന്നു. തുടര്‍ന്ന് 2018ല്‍ വിവാഹിതയായി. എന്നാല്‍ വിവാഹത്തിന് ശേഷവും പീഡനം തുടര്‍ന്നു. പിന്നീട് 2020 ലാണ് ഭര്‍ത്താവിന്റെ പിന്തുണയോടെ പരാതി നല്‍കിയത്.
ആദ്യം മൊഴി എടുത്ത വനിതാ പോലീസ് പറഞ്ഞത് ഇത് സത്യസന്ധമായ കേസ് ആണെന്നാണ്. വലിയ താമസമില്ലാതെ അറസ്റ്റ് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. പിന്നീട് പറഞ്ഞത് സംഭവത്തിന് തെളിവുകള്‍ ഇല്ല ഇത്രയും വര്‍ഷമായി എന്നാണ്. പരതിക്കാരിയുടെ ഫോണില്‍ തെളിവ് ഉണ്ടെങ്കില്‍ അത് സ്വീകരിക്കാം അല്ലാതെ പ്രതിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കാന്‍ വകുപ്പില്ലെന്നും പറഞ്ഞതായി മയൂഖ പറഞ്ഞു.
Post a Comment
0 Comments