കാസര്‍കോട് (www.evisionnews.co): കാടുപിടിച്ചു കിടന്ന തുരുത്തി- പെരുമ്പളക്കടവ് തീരദേശ റോഡ് ലോകപരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ നിര്‍വഹിച്ചു.
മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ടിഎച്ച് മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ ടിഎ മുഹമ്മദ് കുഞ്ഞി, ടിഎംഎ തുരുത്തി, മുന്‍ നഗരസഭ കൗണ്‍സിലര്‍ ഇബ്രാഹിം ഹാജി ചാല, കൗന്‍സിലര്‍ ബിഎസ് സൈനുദ്ദീന്‍, മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറി അഷ്‌റഫ് ഓതുന്നപുരം, ശാഖാ ജനറല്‍ സെക്രട്ടറി സലീം ഗാലക്‌സി, യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍, ശാഖാ പ്രസിഡന്റ് നവാസ് ആനബാഗിലു തുടങ്ങി യൂത്ത് ലീഗ്, എംഎസ്എഫ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ ഏകദിന ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments