ബദിയടുക്ക (www.evisionnews.co): 'ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ് എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ഒരു മാസത്തെ ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റര്‍ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തുര്‍ ഉദ്ഘാടനം ചെയ്തു. കേവിഡ് മഹാമാരി മൂലം ചികിത്സ കിട്ടാതെ നിരവധിയാളുകള്‍ മരിച്ച സാഹചര്യത്തില്‍ ഇനിയും അവഗണന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കില്‍ ശക്തമായ സമര പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരത്തിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈമ സിഎ, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ വിഎം മുനീര്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ബി ശാന്ത, കുമ്പഡാജ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പെസളിഗെ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, ബദിയടുക്ക യുഡിഎഫ് ചെയര്‍മാന്‍ സിഎ അബൂബക്കര്‍, മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബദ്‌റുദീന്‍ താസിം, സെക്രട്ടറി അന്‍വര്‍ ഓസോണ്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ കൃഷ്ണ കിഷോര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ കേളോട്ട്, മണ്ഡലം വൈ പ്രസിഡന്റ് ഇഖ്ബാല്‍ ഫുഡ് മാജിക്ക്, ഹമീദ് പള്ളത്തടുക്ക, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, സത്താര്‍ കുടുപ്പം കുഴി, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ്് നവാസ് കുഞ്ചാര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് സിയാദ് പെര്‍ഡാല ഐക്യദാര്‍ഢ്യം അറിയിച്ചു.
Post a Comment
0 Comments