ഉപ്പള (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വന്‍തോതില്‍ കുഴല്‍പണം ചെലവഴിച്ചുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ. സുന്ദരന്റെ വെളിപ്പെടുത്തലെന്ന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് മുഖ്താര്‍ ജനറല്‍ സെക്രട്ടി ബിഎം മുസ്തഫ ആരോപിച്ചു.
പത്രിക പിന്‍വലിക്കാന്‍ സുന്ദരന് രണ്ടുലക്ഷം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ മണ്ഡലത്തില്‍ വ്യാപകമായി പണമൊഴുക്കിയിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കും. മുസ്ലിം കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ അഞ്ചു വര്‍ഷം മുമ്പ് സിപിഎമ്മില്‍ ചേര്‍ന്ന കുമ്പളയിലെ ഒരു നേതാവിനും തെരഞ്ഞടുപ്പ് സമയത്ത് ഇദ്ദേഹത്തോടൊപ്പം മുഴുസമയവുമുണ്ടായിരുന്ന വേറെ രണ്ട് പേര്‍ക്കും വന്‍തുക ലഭിച്ചുവെന്ന് നാട്ടില്‍ പരക്കെ പറയുന്ന കാര്യമാണ്.
കുഴല്‍ പണം ഒഴുക്കി തെരഞ്ഞടുപ്പ് അട്ടിമറിക്കാനും അത് വഴി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും പ്രവര്‍ത്തിച്ച കെ സുരേന്ദ്രനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി ചിലവഴിച്ച ഹവാല ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Post a Comment
0 Comments