കാസര്‍കോട് (www.evisionnews.co): ഏറെ പ്രതീക്ഷയോടെ സ്ഥപിതമായ ടാറ്റ ട്രസ്റ്റ് കോവിഡ് ആശുപത്രിയില്‍ നിന്നുള്ള മലിനജലം ടാങ്ക് പൊട്ടിയൊഴുകുകയാണ്. പരിസര പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികള്‍ പകര്‍ച്ചവ്യാതി രോഗമുണ്ടാകുമെന്നുള്ള ഭീതിയോടുകൂടിയാണ് ഇവിടെ ജീവിക്കുന്നത്. ആശുപത്രി സ്ഥപിച്ചു എന്നല്ലാതെ നിയന്ത്രിക്കാനുള്ള എച്ച്എംസി പോലുമില്ല. മലിനജലം ഒഴുകുന്നതിന് ശാശ്വത പരിഹാരമില്ലെങ്കില്‍ പരിസരവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യൂത്ത് ലീഗ് നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും ആശുപത്രി സുപ്രണ്ടുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, സെക്രട്ടറിമാരായ ആഷിഖ് റഹ്മാന്‍, ബികെ മുഹമ്മദ്ഷാ, ചെമ്മനാട് പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട്, പിഎച്ച് ഹാരിസ് തൊട്ടി സംബന്ധിച്ചു.
Post a Comment
0 Comments