Type Here to Get Search Results !

Bottom Ad

വൈറ്റ് ഗാര്‍ഡ് സേവന പ്രവര്‍ത്തനങ്ങളെ സിപിഎം ഭയപ്പെടുന്നു: യൂത്ത് ലീഗ്


ഉദുമ (www.evisionnews.co): ഓണ്‍ലൈന്‍ പഠന സൗകര്യം കുറവായ മലയോര പഞ്ചായത്തായ ദേലപാടിയിലെ പള്ളങ്കോട് വാര്‍ഡ് മെമ്പര്‍ താഹിറ ബഷീര്‍ നടത്തുന്ന മൊബൈല്‍ ചാലഞ്ച് പരിപാടിയെ സപ്പോര്‍ട്ട് ചെയ്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഉദുമ നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും എം എസ് എഫ് ദേലംപാടി പഞ്ചായത് പ്രസിഡന്റുമായ ഹാഷിര്‍ പള്ളങ്കോട് ഉദുമ എംഎല്‍എ, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധക്ഷണിക്കുന്നതിന് വേണ്ടി മെന്‍ഷന്‍ ചെയ്തതിനെ എംഎല്‍എയുടെ പേരില്‍ പിരിവ് നടത്തുന്നുവെന്ന് പോലീസില്‍ കള്ളപരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും പാവപ്പെട്ട വിദ്യാര്‍ഥികളോട് ചെയ്യുന്ന ക്രൂരമായ നടപടിയുമാണെന്നും മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, ആക്കറ്റിംഗ് സെക്രട്ടറി ഖാദര്‍ ആലൂര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെ സിപിഎം ഭയപ്പെടുന്നതിന് തുല്യമാണ് ഇത്തരം സംഭവങ്ങള്‍.കള്ളപരാതി നല്‍കി വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ മനോവീര്യം തകര്‍ക്കാമെന്നത് സി പി എമ്മിന്റെ ദിവാസ്വപ്നം മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad