ഉദുമ (www.evisionnews.co): സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത് ലാല്‍ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളായ പീതാംബരന്‍, സുരേന്ദ്രന്‍, സുരേഷ് എന്നിവരുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ താല്‍കാലിക ജോലിയില്‍ നിയമനം നടത്താനുള്ള ജില്ലാ പഞ്ചായതിന്റെ നടപടി സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ആക്റ്റിംഗ് സെക്രട്ടറി ഖാദര്‍ ആലൂര്‍ ആരോപിച്ചു.
സംസ്ഥാനത്തെ തന്നെ ഞെട്ടിയ ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയ സിപിഎം നീക്കം ജനങ്ങളോടും ജനാതിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് കൂടിയാണെന്ന ധാരണ സിപിഎമ്മിന് വേണ്ട. പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നീക്കം പ്രതിഷേധര്‍ഹമാണെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments