കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് റഊഫ് ബായിക്കരയെ തെരഞ്ഞെടുത്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ആക്റ്റിംഗ് പ്രസിഡന്റ് ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭ നാശനഷ്ടങ്ങളില്‍ സേവനം പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കീഴ്ഘടകങ്ങള്‍ക്കും വൈറ്റ് അംഗങ്ങള്‍ക്കും യോഗം നിര്‍ദേശം നല്‍കി. വൈറ്റ്ഗാര്‍ഡ് മണ്ഡലം കോര്‍ഡിനേറ്ററായി ബികെ മുഹമ്മദ്ഷായെ തെരഞ്ഞെടുത്തു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര, ഖാദര്‍ ആലൂര്‍, കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, സുലുവാന്‍ ചെമ്മനാട്, ബികെ മുഹമ്മദ്ഷാ സംബന്ധിച്ചു.
Post a Comment
0 Comments