കാസര്‍കോട് (www.evisionnews.co): ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷാനവാസ് എംബിക്ക് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ സ്വീകരണ ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി ഹാരാര്‍പ്പണം നടത്തി. എം.എസ്എഫ് കാസര്‍കോട് ജില്ല ടെക് ഫെഡ്് വൈസ് ചെയര്‍മാന്‍ റിയാദ് മഹ്‌മൂദ് പള്ളിപുഴ, ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഹാഷിം മഠം എന്നിവരേയും അനുമോദിച്ചു.
ജില്ലാ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ്് എപി ഉമര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്് കെഎ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പിഎച്ച് ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. തൊട്ടി സാലിഹാജി, കുഞ്ഞബ്ദുല്ല ഹാജി, റഷീദ് ഹാജി കല്ലിങ്കല്‍, ഹനീഫ് കുന്നില്‍, ആമുഹാജി മൗവ്വല്‍, മുഹമ്മദ് മാസ്തിഗുഡ, അബ്ബാസ് തെക്കുപുറം, മുഹമ്മദ് കുഞ്ഞി ചോണായി, എആര്‍ അബ്ദുറഹ്‌മാന്‍ തൊട്ടി, റിസ്വാന്‍ പള്ളിപ്പുഴ, എംജി മുഹമ്മദ് ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments