സീതാംഗോളി (www.evisionnews.co): പുത്തിഗെ പഞ്ചായത്തിലെ ഏകആശ്രയമായ സീതാംഗോളി ടൗണ്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം ഇരുട്ടിലായിട്ട് മാസങ്ങളായി. പലതവണ അധികാരികളെ നേരിട്ട് സൂചിപ്പിച്ചിട്ടും കണ്ണ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രധിഷേധിച്ചു. യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ ഹനീഫ് സീതാംഗോളി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അദ്രു, ബഷീര്‍ മുകാരികണ്ടം, ഹക്കീം മുകാരികണ്ടം, അമീന്‍ സീതംഗോളി, മന്‍സൂര്‍ സീതാംഗോളി, സുമൈസ് മുകാരികണ്ടം, യൂണിറ്റ് സെക്രട്ടറി സമീര്‍ സീതാംഗോളി പങ്കെടുത്തു.
Post a Comment
0 Comments