കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലയാളികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയ ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെയും ഇടത് നേതാക്കളുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ സി.പി.എം ഗുണ്ടകള്‍ക്കും കൊലയാളി കുടുംബങ്ങള്‍ക്കും നിയമനം നല്‍കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.സി ശിഹാബ് മാസ്റ്റര്‍, എം.എ നജീബ്, എ. മുക്താര്‍, ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി, ബത്തിഷ പൊവ്വല്‍, റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ഷംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഹാരിസ് തൊട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments