കാസര്‍കോട് (www.evisionnews.co): മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി. അസീസ് കളത്തൂര്‍ പ്രസിഡന്റും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എംബി ട്രഷററും എംസി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
മറ്റുഭാരവാഹികള്‍ എംഎ നജീബ്, എ മുക്താര്‍, ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍ (വൈസ് പ്രസി), റഹ്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എംപി നൗഷാദ്, എജിസി ശംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച (സെക്ര).
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ റിട്ടേണിംഗ് ഓഫീസറും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സംബന്ധിച്ചു.
Post a Comment
0 Comments