കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് 5000 യൂണിറ്റ് രക്തം ദാനം ചെയ്യുന്ന പദ്ധതിക്ക് ലോക രക്തദാന ദിനത്തില്‍ തുടക്കമായി. അടിയന്തിര ഘട്ടത്തില്‍ രക്തം നല്‍കുന്ന 5000 പ്രവര്‍ത്തകരുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ലഭ്യമാക്കും. വിവിധ യൂണിറ്റുകളില്‍ രക്തം നല്‍കാന്‍ സ്വയം സന്നദ്ധരായ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പട്ടിക പ്രത്യേക ആപ്പ് വഴിയാണ് തയാറാക്കുക.രക്തം ആവശ്യമുള്ളവര്‍ സൈറ്റില്‍ കയറി സെര്‍ച്ച് ചെയ്ത് പ്രവര്‍ത്തകരെ നേരിട്ട് ബന്ധപ്പെടാം.
കാസര്‍കോട് ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കി പദ്ധതിക്ക് ഇന്നലെ തുടക്കമായി. ജില്ലാ പസിഡന്റ്് അസീസ് കളത്തൂര്‍ രക്തം ദാനം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ഭാരവാഹികളായ എംബി ഷാനവാസ്, എംഎ നജീബ്, എ മുഖ്താര്‍ മഞ്ചേശ്വരം, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍, നൂറുദ്ദീന്‍ ബെളിഞ്ചം സംബന്ധിച്ചു.
Post a Comment
0 Comments