Type Here to Get Search Results !

Bottom Ad

തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പുതിയ അധ്യക്ഷ സയാനി ഘോഷിന് അഭിനന്ദനം അറിയിച്ച് മുനവ്വറലി തങ്ങള്‍; യൂത്ത് ലീഗുമായി സഹകരിച്ച് പോകുമെന്ന് സയാനിയും


കൊല്‍ക്കത്ത (www.evisionnews.co): തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സയാനി ഘോഷിന് അഭിനന്ദനം നേര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഒന്നിച്ച് മുന്നേറാം. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചു നില്‍ക്കാമെന്നും തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. ലീഗുമായി ചേര്‍ന്ന് ഇരു പാര്‍ട്ടികള്‍ക്കും പുരോഗമനപരവും സമാധാനപരവുമായ ഒരു രാഷ്ട്രീയ സഹവര്‍ത്തിത്വത്തിനായി പരസ്പര ധാരണകളോടെ മുന്നോട്ടു പോകാമെന്ന് സയാനിയും വ്യക്തമാക്കി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad