കാസര്‍കോട് (www.evisionnews.co): എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പരിസ്ഥിതി വാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ വിദ്യാര്‍ഥി അവാര്‍ഡ് ജില്ലയില്‍ സഹോദരങ്ങളായ അശ്വിനും അഭിരാമും മണികണ്ഠനും അര്‍ഹരമായി. പേപ്പര്‍ കവര്‍ നിര്‍മാണം, വിദ്യാര്‍ഥി തോട്ടങ്ങള്‍, കടലാസ് പേനകള്‍, കൃഷി തുടങ്ങിയ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി കൂട്ടായ്മയില്‍ നിന്നാണ് ജില്ലയില്‍ നിന്ന് അപേക്ഷ സ്വീകരിച്ചത്. ഇവയില്‍ നിന്ന് ഏറ്റവും മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാനതല അവാര്‍ഡും നല്‍കുന്നുണ്ട്.
പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ വിവരങ്ങളോട് കൂടി അയച്ചുതന്നവരില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്. ജൂറി അംഗം എന്‍എസ്എസ്, വനമിത്ര സംസ്ഥാന അവാര്‍ഡ് ജേതാവ് ശാഹുല്‍ ഹമീദാണ് വിജയികളെ പ്രഖ്യാപിച്ചത്. കുറ്റിക്കോല്‍ വേളാഴിയിലെ എ. മണികണ്ഠന്റെയും രമ്യയുടെയും മക്കളാണ്. കുണ്ടംകുഴി സ്‌കൂളില്‍ ഏഴും പത്തും ക്ലാസിലെ വിദ്യാര്‍ഥികളാണ്. കോവിഡ് പേട്ടോക്കോള്‍ പാലിച്ച് വീട്ടില്‍ നേരിട്ടെത്തി അവാര്‍ഡ് സമ്മാനിക്കും. വിജയികളെ എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിനന്ദിച്ചു.
Post a Comment
0 Comments