പള്ളിക്കര: (www.evisionnews.co) ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാത്തതിനാല്‍ പ്രയാസം നേരിടുന്ന മൂന്നു വിദ്യാര്‍ഥികള്‍ക്ക് ജിഎച്ച്എസ്എസ് പളളിക്കരയിലെ 1987- 88 സഹപാഠി ഗ്രൂപ്പ് മൂന്നു മൊബൈല്‍ വിതരണം ചെയ്തു. സ്‌കൂളില്‍ 19 വിദ്യാര്‍ഥികളാണ് മൊബൈലില്ലാതെ പ്രയാസം നേരിടുന്നത്. ഹെഡ്മിസ്ട്രസ് അറിയിച്ചതിനെ തുടര്‍ന്ന് ഗ്രൂപ്പിലെ സഹപാഠികള്‍ തുകകള്‍ സമാഹരിച്ചാണ് മൂന്ന് കുട്ടികള്‍ക്കെങ്കിലും അവരുടെ ആഗ്രഹാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും രണ്ട് സ്മാര്‍ട്ട് ഫോണും രണ്ട് ടിവിയും 1987- 88 എസ്.എസ്.എല്‍.സി സഹപാഠി ഗ്രൂപ്പ് നല്‍കിയിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ദീപയ്ക്ക് സഹപാഠി ഗ്രൂപ്പ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് മൂന്നു മൊബൈല്‍ ഫോണ്‍ കൈമാറി. കണ്‍വീനര്‍ അശോകന്‍ നായര്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ സുലൈമാന്‍ മാസ്റ്റര്‍, കെസി ശശി, ഗള്‍ഫ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അസ്സു ബേക്കല്‍, പ്രദീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് പള്ളിപ്പുഴ, പിടിഎ പ്രസിഡന്റ്് സത്താര്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ചുതന്നെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹെഡ്മിസ്ട്രസ് മൊബെല്‍ ഫോണ്‍ കൈമാറി.
Post a Comment
0 Comments