ദേശീയം: (www.evisionnews.co) മൊബൈല്‍ സിഗ്‌നലിനായി മരത്തില്‍ കയറിയ ബാലന്‍ ഇടിമിന്നലേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഖര്‍ ജില്ലയിലാണ് ദാരുണ സംഭവം. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇടിയോടു കൂടിയ ശക്തമായ മഴയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കാലികളെ മേയ്ക്കാനായി പുറപ്പെട്ടതായിരുന്നു സംഘം. ശക്തമായ മഴയും മിന്നലുമുള്ള നേരം മരത്തില്‍ കയറി മൊബൈല്‍ സിഗ്‌നല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നുെന്ന് തഹസില്‍ദാര്‍ രാഹുല്‍ സാരം?ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനഞ്ചുകാരനായ രവീന്ദ്ര കോര്‍ദയാണ് മരിച്ചത്. കൂടെയുള്ള മൂന്ന് പേരെ പരിക്കുകളോടെ കാസ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
Post a Comment
0 Comments