കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ രോഗികള്‍ക്ക് ജില്ലയില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് അഞ്ചു വര്‍ഷം കൊണ്ട് സൗകര്യമൊരുക്കുമെന്ന്ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പ്. ഒരു പ്രമുഖ ന്യൂസ് ചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ മേഖല കൂടിയായ ജില്ലയിലെ രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ന്യൂറോളജിസ്റ്റ് ഉള്‍പ്പടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം ജില്ലയിലുണ്ട്. അതിന്റെ അടിയന്തിര പരിഗണന നല്‍കി പരിഹാരം കാണും.
കോവിഡ് കാലത്ത് വളരെയേറെ പ്രയാസം നേരിട്ട ജില്ലയാണ് കാസര്‍കോട്. അതിര്‍ത്തി അടഞ്ഞപ്പോള്‍ ചികിത്സകിട്ടാതെ നിരവധി രോഗികള്‍ മരണപ്പെട്ടത് ഞെട്ടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ജില്ലയിലെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് അടിത്തറ പാകിയിട്ടുണ്ട്. ഈ അഞ്ചുവര്‍ഷം കൊണ്ട് ജില്ലയില്‍ തന്നെ മികച്ച ചികിത്സയും ലഭ്യമാക്കുന്ന നിലയ്ക്ക് ജില്ലയുടെ ആരോഗ്യ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Post a Comment
0 Comments