ബദിയടുക്ക (www.evisionnews.co): ഞങ്ങള്‍ക്ക് വേണ്ടത് സ്മാരകമല്ല, മെഡിക്കല്‍ കോളജാണ് എന്ന പ്രമേയത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ മുപ്പതു വരെ മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തുടക്കം കുറിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും മെഡിക്കല്‍ കോളജ് ജനകീയ സമിതി ചെയര്‍മാനുമായ മാഹിന്‍ കേളോട്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ 272 തസ്തിക സൃഷ്ടിച്ചെങ്കിലും ഇതുവരേ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചിട്ടില്ല. ആത്യാവശ്യമായി വേണ്ട സൗകര്യങ്ങളും നിലവിലില്ല. ബ്രിട്ടീഷ് ഭരണ കാലത്തേത് പോലെ ഉപയോഗശൂന്യമായ വെന്റിലേറ്ററാണ് നിലവിലുള്ളത്. ഇതിനെതിരെ മുഴുവന്‍ ജനപ്രധിനിതികളും ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മാഹിന്‍ കേളോട്ട് ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരി കാരണം നിരവധിയാളുകള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പടേണ്ടി വന്നത് ജില്ലയില്‍ മികച്ച ചികിത്സ സൗകര്യമില്ലാത്തതു കൊണ്ടാണ്. ജില്ലയിലെ എല്ലാ അരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ തസ്തികകള്‍ നിലവില്ലെന്നും ആയത് സൃഷ്ടിച്ച് നിയമനം നടത്തണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ പോസ്റ്റര്‍ സമരം, പാതിരാലൈവ്, റീല്‍ ഷോ, കണ്ണീര്‍ സമരം, ട്രോള്‍ മത്സരം, ബ്ലാക് മാസ്‌ക് പ്രതിഷേധം തുടങ്ങിയ സമരങ്ങളിലൂടെ യുവജന പ്രതിഷേധമിരമ്പും. ജില്ലയിലേയും പ്രത്യേകച്ച് മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ആവശ്യമായ കോവിഡ് അടക്കമുള്ള എല്ലാ രോകങ്ങള്‍ക്കും അത്യാധുനിക സൗകര്യമുള്ള അശുപത്രി യാഥാര്‍ത്ഥ്യമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ക്യാമ്പയിനിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അലി തുപ്പക്കല്‍, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ റഫീക്ക് കോളാരി, ഷറീഫ് പാടലടുക്ക, സാദിക് സാച്ചാ, അഹമ്മദാലി പാടലടുക്ക, സക്കീര്‍ ബദിയടുക്ക, സത്താര്‍ ചര്‍ളടുക്ക സംബന്ധിച്ചു.
Post a Comment
0 Comments