ന്യൂഡല്‍ഹി (www.evisionnews.co): അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. 18 വയസ്സിന് താളെയുള്ളവര്‍ക്ക് റെംഡിസിവര്‍ മരുന്ന് നല്‍കരുതെന്നും ഡി.ജി.എച്ച്.എസ്. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ മാസ്‌ക് ധരിക്കാമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാത്രമേ ഇവരെ മാസ്‌ക് ധരിപ്പിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം രാജ്യത്ത് പുതുതായി 94,052 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. പുതിയതായി 6,148 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,91,83,121 കേസുകളും 3,59,676 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില്‍ താഴെയാണ് പുതിയ കൊവിഡ് കേസുകള്‍ എന്നത് ആശ്വസകരമാണ്.
Post a Comment
0 Comments