കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട പള്ളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രോട്ടോകോള്‍ പാലിക്കുന്നത് പള്ളികളില്‍ മാത്രമാണ്. ദീര്‍ഘകാലം പള്ളികള്‍ അടച്ചിട്ട് പ്രാര്‍ത്ഥനകള്‍ക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാനു ള്ള തീരുമാനം ഉണ്ടാകണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപെട്ടു.
വൈസ് പ്രസിഡന്റ് കെഎ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, കെഎം അബ്ദുല്‍ റഹ്‌മാന്‍, ടിഎ ഷാഫി, കെഎച്ച് മുഹമ്മദ് അഷ്റഫ്, എന്‍കെ അമാനുള്ള, അഹമ്മദ് ഹാജി അന്‍ങ്കോല, പിഎ അബ്ദുല്‍ സത്താര്‍ ഹാജി, മുഹമ്മദ് വെല്‍ക്കം സംബന്ധിച്ചു.
Post a Comment
0 Comments