കേരളം (www.evisionnews.co): സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന്‍വലിക്കണമോ ഇളവുകളോടെ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാണു സാദ്ധ്യത. ബുധനാഴ്ച വരെയാണ് ലോക്ഡൗണ്‍.
പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കും. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാ മേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്‌സിന്‍ എടുത്താലേ കോവിഡ് ഭീഷണിയില്‍ നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments