കേരളം (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തോത് കുറഞ്ഞ സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ അയവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗ്ഗരേഖയില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16ന് അര്‍ദ്ധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങള്‍ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും.
ഒരേ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മേഖല തിരിച്ച് വ്യത്യസ്തതോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരം തിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. പരിശോധനകള്‍ വ്യാപകമാക്കും. പുതിയ കാംപയിനിനെക്കുറിച്ചും ആലോചിക്കും. വീടുകളിലാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള സംവിധാനങ്ങളും നടപ്പാക്കും. സംസ്ഥാനത്തെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്.
Post a Comment
0 Comments